SEARCH


Veera Kali Theyyam (വീര കാളി തെയ്യം)

Veera Kali Theyyam (വീര കാളി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പാർവതീ ദേവിയുടെ അംശാവതാരമായി ഭൂമിയില്‍ ജന്‍മമെടുത്ത ദേവതയാണ്‌ വീരകാളി.ശിവന്റെ ഭൂതഗണങ്ങളോട്‌ ദേവി കോപിച്ചപ്പോള്‍ ആ കോപത്തില്‍ നിന്നും ഉണ്ടായ രൂപം ഭൂമിയില്‍ തന്റെ ഭക്‌തരുടെ മകളായി ജന്‍മമെടുത്തു എന്നാണ്‌ ഐ തിഹ്യം.പുതിയ ഭഗവതിയുടെ ഐതിഹ്യത്തിലും വീരകാളിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ സകലരരേയും കൊന്ന്‌ പ്രതികാര ദേവതയായി മാറിയ പുതിയ ഭഗവതി വില്ല്വാപുരം കോട്ടയില്‍ നിന്നും തെക്കുദിശയിലേക്ക്‌ യാത്ര തിരിക്കുന്നു. ഭഗവതി എത്തിച്ചേരുന്നത്‌ മാതോത്ത്‌ വീരകാളിയമ്മയുടെ സമീപത്താണ്‌. എന്നാല്‍ ഭഗവതിയുടെ കോപം മനസ്സിലാക്കിയ വീരകാളിയമ്മ ഭഗവതിയെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല.പിന്നീട്‌ വന്നത്‌ മഹാദേവന്റെ പൊന്‍മകളായ പുതിയ ഭഗവതിയാണെന്ന്‌ തിരിച്ചറിഞ്ഞ വീരകാളിയമ്മ ഭഗവതിയെ വരവേല്‍ക്കുകയും തന്റെ വലതു ഭാഗത്ത്‌ സ്ഥാനം നല്‍കുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം.പുതിയ ഭഗവതിയോടൊപ്പം തന്നെ വീരകാളിയമ്മയേയും കാവുകളില്‍ കെട്ടിയാടിക്കുന്നു.





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848